
കൊല്ലം: പുത്തൂർ ചുങ്കത്തറ മുക്കിൽ രണ്ട് സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്ന് ചാരുമൂടിലേക്ക് പോയ എസ്എംഎസ് ബസും ഭരണിക്കാവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന സൊസൈറ്റി ബസുമാണ് കൂട്ടിയിടിച്ചത്.

പുത്തൂർ ബിവറേജസിന് സമീപത്തെ ചുങ്കത്തറ ജംഗ്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സൊസൈറ്റി ബസ് സമീപത്തെ കടയുടെ പാർശ്വഭിത്തിയിൽ ഇടിച്ചുകയറി.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.