You are currently viewing ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

വളപട്ടണം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസർഗോഡ് മാലോം കൊന്നക്കാട് സ്വദേശി സീനത്തിന്റെ മകൻ എം. സിറാജ് (28) ആണ് അപകടത്തിൽപ്പെട്ടത്.

മംഗളൂരു–തിരുവനന്തപുരം പരശുറാം എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന സിറാജ് ഇന്ന് രാവിലെ ഏഴോടെ ചിറക്കൽ റെയിൽവേ കട്ടിങ്ങിന് സമീപത്തുവെച്ച് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ വളപട്ടണം പോലീസിൽ വിവരമറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ആംബുലൻസിൽ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സിറാജിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അപകടവിവരം ബന്ധുക്കളെ അറിയിക്കുന്നതിനായി വളപട്ടണം പോലീസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply