
കണ്ണൂർ: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19 വയസ്സുകാരൻ മരിച്ചു. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്.
ഫുട്ബോൾ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഷാൽമിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ സൈന്യത്തിലെ അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ. സജീവ്–ജിമിഷ ദമ്പതികളുടെ മകനാണ്. സഹോദരി ഷാൻവിയ.

സംസ്കാരം ഇന്ന് (നവംബർ 14, ശനിയാഴ്ച) വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും.