You are currently viewing കാസർകോട്ടെ കുമ്പളയിൽ വിവാഹ നിശ്ചയിച്ച യുവാവിന്റെ മരണവേദന താങ്ങാനാകാതെ യുവതി  ജീവനൊടുക്കി;“അദ്ദേഹത്തോടൊപ്പം തന്നെ അടക്കം ചെയ്യണം”; ഹൃദയം തകർക്കുന്ന ആത്മഹത്യാക്കുറിപ്പ്

കാസർകോട്ടെ കുമ്പളയിൽ വിവാഹ നിശ്ചയിച്ച യുവാവിന്റെ മരണവേദന താങ്ങാനാകാതെ യുവതി ജീവനൊടുക്കി;“അദ്ദേഹത്തോടൊപ്പം തന്നെ അടക്കം ചെയ്യണം”; ഹൃദയം തകർക്കുന്ന ആത്മഹത്യാക്കുറിപ്പ്

കുമ്പള: വിവാഹം നിശ്ചയിച്ച യുവാവിന്റെ വേർപാട് സഹിക്കാനാകാതെ 26-കാരി ജീവനൊടുക്കിയ സംഭവം കാസർകോട്ടെ കുമ്പളയിൽ വലിയ ദുഃഖമായി മാറി. കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്.

തമിഴ്നാട് സ്വദേശിയായ 30-കാരൻ മണിയുമായി നാല് മാസം മുൻപായിരുന്നു പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുൻപ് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. പ്രിയപ്പെട്ടവന്റെ മരണവാർത്ത പ്രഫുല്ലയെ ആഴത്തിൽ ബാധിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

വീട്ടുകാർ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രഫുല്ലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചതായി പൊലീസ് അറിയിച്ചു. “മണിച്ചേട്ടനെ സംസ്കരിച്ച അതേ സ്ഥലത്ത് തന്നെ അദ്ദേഹത്തോടൊപ്പം എന്നെയും അടക്കം ചെയ്യണം” എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ.

പ്രഫുല്ലയുടെയും മണിയുടെയും വേർപാടിൽ ഇരുകുടുംബങ്ങളും നാട്ടുകാരും ദുഃഖത്തിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply