You are currently viewing മലമ്പുഴയിൽ കാട്ടാന ആക്രമണം; വിരമിച്ച ആശുപത്രി ജീവനക്കാരൻ മരിച്ചു

മലമ്പുഴയിൽ കാട്ടാന ആക്രമണം; വിരമിച്ച ആശുപത്രി ജീവനക്കാരൻ മരിച്ചു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ വിരമിച്ച അറ്റൻഡറായ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്.

വീടിന് സമീപമുള്ള പുളിഞ്ചോട് പ്രദേശത്ത് കിടന്നുറങ്ങുന്നതിനിടെയാണ് പുലർച്ചെയോടെ കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാർ അറിയിച്ചു. ചന്ദ്രനൊപ്പം രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. ആനയെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Leave a Reply