You are currently viewing നിയുക്ത മുഖ്യമന്ത്രി  വിഡി സതീശൻ മുതിർന്ന കേരള കോൺഗ്രസ് നേതാവ്പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം തേടി

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മുതിർന്ന കേരള കോൺഗ്രസ് നേതാവ്പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം തേടി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മുതിർന്ന കേരള കോൺഗ്രസ് നേതാവ്പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം തേടി. പുതിയ സർക്കാരിന്റെ രൂപീകരണത്തിനായുള്ള രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച ശ്രദ്ധ നേടിയത്.

കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാളായ പി.ജെ ജോസഫിന്റെ അനുഗ്രഹവും സ്നേഹവും തേടിയാണ് താൻ എത്തിയതെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് പുതിയ ദിശയും പ്രതീക്ഷയും നൽകുന്ന ഭരണമായിരിക്കും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുതിയ രാഷ്ട്രീയ മാറ്റത്തോടെ കേരളത്തിന് വീണ്ടും ഐശ്വര്യം തിരിച്ചെത്തിയിരിക്കുകയാണെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. പുതിയ സർക്കാരിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യുഡിഎഫ് നേതൃത്വത്തിൽ രൂപംകൊള്ളുന്ന പുതിയ സർക്കാരിനോട് വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളതെന്നും പി.ജെ ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരണ നടപടികൾ പുരോഗമിക്കുകയാണ്. വി.ഡി സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനെ തുടർന്ന് വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളെ അദ്ദേഹം സന്ദർശിച്ച് അനുഗ്രഹം തേടുന്നുണ്ട്.

Leave a Reply