
കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന ജൻ ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്ക് (12081/12082) യാത്രക്കാരുടെ സൗകര്യാർത്ഥം ആലുവ റെയിൽവേ സ്റ്റേഷനിൽ അധിക താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. 2026 മേയ് 22 വെള്ളിയാഴ്ച മുതൽ പുതിയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും.

കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12081 കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ ജൻ ശതാബ്ദി എക്സ്പ്രസ് ആലുവ സ്റ്റേഷനിൽ രാവിലെ 8.48 ന് എത്തിച്ചേരുകയും 8.50 ന് പുറപ്പെടുകയും ചെയ്യും.
അതുപോലെ, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ–കണ്ണൂർ ജൻ ശതാബ്ദി എക്സ്പ്രസ് ആലുവയിൽ വൈകിട്ട് 7.19 ന് എത്തിച്ചേരുകയും 7.21 ന് പുറപ്പെടുകയും ചെയ്യും.
ആലുവയും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന യാത്രക്കാർക്ക് ഈ താത്കാലിക സ്റ്റോപ്പ് ഏറെ പ്രയോജനപ്പെടുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.