
കുണ്ടറ: കുണ്ടറയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കുമ്പളം പ്രേം നിവാസിൽ പ്രേം ജോസ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏകദേശം 7.30 ഓടെയായിരുന്നു അപകടം.
കുമ്പളം സ്വദേശിയായ പ്രേം ജോസ് നിലവിൽ കേരളപുരം ഏഴാംകുറ്റിയിൽ താമസിച്ച് വരികയായിരുന്നു. പീയർലെസ് ബാങ്കിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
അപകടത്തെ തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കായി കൊല്ലത്തെ മെഡിട്രീന ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണത്തിന്റെ കൂടുതൽ വിവരങ്ങളും അപകടത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.