പാലക്കാട്: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എം.ബി. രാജേഷിന്റെ സഹോദരൻ കയിലിയാട് മാമ്പറ്റ സ്വദേശി എം.ബി. ബ്രിജേഷ് (44) നിര്യാതനായി. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

വിദേശത്ത് ജോലി ചെയ്തിരുന്ന ബ്രിജേഷ് അസുഖത്തെ തുടർന്ന് നാട്ടിലെത്തി ചികിത്സയിൽ കഴിയുകയായിരുന്നു.

മൃതശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ കയിലിയാട്ടെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 4 മണിയോടെ സംസ്കാരം നടക്കും.
എം. ബാലകൃഷ്ണൻ നായരും എം.കെ. രമണിയുമാണ് മാതാപിതാക്കൾ. ഭാര്യ: ഭായി ബ്രിജേഷ്. സഹോദരി: സംഗമിത്ര.