You are currently viewing എളയാവൂരിൽ ദേശീയപാത വികസന മേഖലയിലെ മണ്ണിടിച്ചിൽ; ആശങ്കയിൽ പ്രദേശവാസികൾ

എളയാവൂരിൽ ദേശീയപാത വികസന മേഖലയിലെ മണ്ണിടിച്ചിൽ; ആശങ്കയിൽ പ്രദേശവാസികൾ

കണ്ണൂർ എളയാവൂർ സൗത്തിൽ ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദേശീയപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിക്ക് മുകളിലുള്ള മൺതിട്ടയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതാണത്.

പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തി. വീടുകളോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരത്തെയും ഇവിടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

സംരക്ഷണഭിത്തിയിൽ വിള്ളലുകൾ രൂപപ്പെട്ടതും നിർദിഷ്ട സർവീസ് റോഡിൽ ഏകദേശം 100 മീറ്റർ നീളത്തിൽ വിള്ളലുണ്ടായതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കോൺക്രീറ്റ് ഭിത്തിക്കും നിർദിഷ്ട സർവീസ് റോഡിനുമിടയിൽ നിർമിച്ച ഗേബിയൻ ഭിത്തിയും താഴ്ന്ന നിലയിലാണ്.

സർവീസ് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുപതോളം വീടുകളും സ്ഥാപനങ്ങളുമുണ്ട്. തുടർച്ചയായി മണ്ണിടിയുന്നത് വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply