
തിരുവനന്തപുരം: വനിത-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ സർക്കാർ ധനസഹായം അനുവദിച്ചു. ഓണം ആഘോഷിക്കുന്നതിനായി പരമാവധി 2 ലക്ഷം രൂപ വരെ ലഭിക്കും

കുട്ടികൾക്ക് ഓണസദ്യയും ഓണാഘോഷവും സിനിമ കാണാനുള്ള സൗകര്യവും ഉൾപ്പെടെയുള്ള സന്തോഷകരമായ അനുഭവങ്ങൾ ഒരുക്കുന്നതിനാണ് ധനസഹായം നൽകുന്നത്.
കുട്ടികൾക്ക് ഓണക്കാലത്ത് സന്തോഷവും ആഘോഷാവസരവും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസിക ക്ഷേമത്തിനും സാമൂഹിക ഇടപെടലുകൾക്കും പ്രാധാന്യം നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.