
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ (SHA) എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. രേണു രാജ് ഐഎഎസ് ചുമതലയേറ്റു.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. രേണു രാജ് നിലവിൽ ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ്. നാഷണൽ ഹെൽത്ത് മിഷന്റെ (NHM) സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് കേരളയുടെ പ്രോജക്ട് ഡയറക്ടർ, എസ്.എച്ച്.എസ്.ആർ.സിയുടെ (SHSRC) എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ ചുമതലകളും അവർ വഹിച്ചുവരുന്നു.
