You are currently viewing ശബരിമലയിലേക്ക് ആറ്റിങ്ങലിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസ്; നവംബർ 16ന് ആരംഭിക്കും

ശബരിമലയിലേക്ക് ആറ്റിങ്ങലിൽ നിന്ന് കെഎസ്ആർടിസി ബസ് സർവീസ്; നവംബർ 16ന് ആരംഭിക്കും

ആറ്റിങ്ങൽ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു. 2026 നവംബർ 16 മുതൽ സർവീസ് ആരംഭിക്കുമെന്ന് ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക അറിയിച്ചു.

വൈകുന്നേരം 5.30ന് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നായിരിക്കും ബസ് പുറപ്പെടുക. തിരു മണമ്പൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഒറ്റൂർ മാമ്പഴക്കോണം ശ്രീ ധർമശാസ്താ ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് പമ്പയിലെത്തുക.

പ്രദേശത്തെ ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായി പമ്പയിലെത്താൻ പുതിയ സർവീസ് സഹായകമാകും. ഇതുസംബന്ധിച്ച വിവരങ്ങൾ എംഎൽഎ ഒ.എസ്. അംബികയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.

Leave a Reply