You are currently viewing പന്തളം കുരമ്പാലയിൽ വാഹനാപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്

പന്തളം കുരമ്പാലയിൽ വാഹനാപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരിക്ക്

പത്തനംതിട്ട: പന്തളം കുരമ്പാലയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലാപ്പള്ളി ആടിയാനിയിൽ വീട്ടിൽ ബോണിയ രാജേഷ് (45) ആണ് മരിച്ചത്. ഭർത്താവ് രാജേഷ് ജോണിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.

നവംബർ 18 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ എം.സി. റോഡിൽ കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് പൂർത്തിയാക്കി അടൂർ പെരിങ്ങനാട്ടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബോണിയയും ഭർത്താവും.

ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോണിയയുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് ജോൺ ചികിത്സയിൽ തുടരുകയാണ്.

Leave a Reply