You are currently viewing ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയ കായികതാരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനമാണ് ഇതോടെ യാഥാർഥ്യമായത്.

ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങൾക്ക് അർഹമായ അംഗീകാരവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കായിക മേഖലയിലെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളും ഇടപെടലുകളും സർക്കാർ നടപ്പിലാക്കിവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

2019-20 വർഷത്തെ കായിക മത്സരങ്ങളിൽ മെഡൽ നേടിയ 900 താരങ്ങൾക്ക് കുടിശ്ശികയായി കിടന്നിരുന്ന പാരിതോഷികം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. 2020 മുതൽ മുടങ്ങിക്കിടക്കുന്ന മറ്റ് പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്.

ഒളിമ്പിക്സ് ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘ഖേലോ കേരളം – ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026’ എന്ന സമഗ്ര കായിക പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്.

കായികതാരങ്ങൾക്ക് അർഹമായ അംഗീകാരവും അവസരങ്ങളും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കായിക മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply