You are currently viewing അറ്റകുറ്റപ്പണി: നവംബർ 26 മുതൽ കണ്ണൂർ–കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകളുടെ സർവീസിൽ മാറ്റം

അറ്റകുറ്റപ്പണി: നവംബർ 26 മുതൽ കണ്ണൂർ–കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകളുടെ സർവീസിൽ മാറ്റം

പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കണ്ണൂർ–കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തി. നവംബർ 26 മുതൽ രണ്ട് ട്രെയിനുകളുടെയും സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും യാത്ര ആരംഭിക്കുന്നതിലും അവസാനിക്കുന്നതിലും മാറ്റം വരുത്തുകയും ചെയ്തതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.

ട്രെയിൻ നമ്പർ 16607 – കണ്ണൂർ–കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ

നവംബർ 26-ന് കണ്ണൂരിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പാലക്കാട് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. പാലക്കാട് ജങ്ഷനും കോയമ്പത്തൂർ ജങ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

ട്രെയിൻ നമ്പർ 16608 – കോയമ്പത്തൂർ ജങ്ഷൻ–കണ്ണൂർ പാസഞ്ചർ

നവംബർ 26-ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ പാലക്കാട് ജങ്ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. നിശ്ചയിച്ച സമയമായ ഉച്ചകഴിഞ്ഞ് 3.10-ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും. കോയമ്പത്തൂർ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

സേലം ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം ദിവസങ്ങളിലായി നടക്കുന്ന പാളം അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനായാണ് ഈ ക്രമീകരണം. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സമയത്തിലും സർവീസ് ക്രമീകരണങ്ങളിലും വന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply