
കോട്ടയം— കുറവിലങ്ങാട് വെമ്പള്ളി വടക്കേ കവലയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവ എൻജിനീയർ മരിച്ചു.

മൂവാറ്റുപുഴ മുടവൂർ സ്വദേശി എബി തങ്കച്ചൻ (34) ആണ് മരിച്ചത്. കെഎസ്ഇബി മൂവാറ്റുപുഴയിൽ താത്കാലിക സബ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

അപകട സമയത്ത് കാറിൽ ഒപ്പമുണ്ടായിരുന്ന എബിയുടെ മാതാവിന് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഭാര്യ നീതു ഫ്രാൻസിസ് കെഎസ്ഇബി ലോവർ പെരിയാറിൽ അസി. എൻജിനീയറായി ജോലി ചെയ്യുന്നു.