You are currently viewing തീരദേശ രക്ഷാപ്രവർത്തന സംവിധാനങ്ങളിൽ സമൂല മാറ്റം വേണം: മന്ത്രി ഷിബു ബേബി ജോൺ

തീരദേശ രക്ഷാപ്രവർത്തന സംവിധാനങ്ങളിൽ സമൂല മാറ്റം വേണം: മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഓഖി ദുരന്തം വലിയൊരു പാഠമായി മുന്നിൽ നിൽക്കുമ്പോഴും തീരദേശ മേഖലയിലെ രക്ഷാപ്രവർത്തന സംവിധാനങ്ങൾ കാലാനുസൃതമായി നവീകരിക്കാനോ കൃത്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) തയ്യാറാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് അതീവ ഗൗരവകരമാണെന്ന് മന്ത്രി ഷിബു ബേബി ജോൺ.

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. തീരദേശ മേഖലയിലെ രക്ഷാപ്രവർത്തന സംവിധാനങ്ങളിൽ ഇനിയും സമൂലമായ മാറ്റം അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ ജോണിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഓഖി ദുരന്തത്തിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ട്, ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply