You are currently viewing തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയിൽ; സംഭവം വീടിനുള്ളിൽ

തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ച നിലയിൽ; സംഭവം വീടിനുള്ളിൽ

തൃശൂർ: തൃശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതിമാരെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ താമസിക്കുന്ന സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്.

വീട്ടിലെ അടുക്കളയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും വെട്ടേറ്റ നിലയിലായിരുന്നു. അടുക്കളയിൽ രക്തം തളംകെട്ടിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply