
കൊല്ലം: ഡീൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കാനുള്ള സാമാന്യ മര്യാദ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കാണിക്കണമെന്നും ചാത്തന്നൂർ മണ്ഡലം നിയുക്ത എം.എൽ.എ ബി.ബി. ഗോപകുമാർ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി ഉയർത്തിയ ഡീൽ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണെന്നും ജനങ്ങൾ വ്യക്തമായ വിധിയാണ് നൽകിയിരിക്കുന്നതെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും പെരുമാറേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാത്തന്നൂരിലെ ജനങ്ങൾ വികസനത്തിനും മാറ്റത്തിനുമാണ് വോട്ട് ചെയ്തതെന്നും മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി പ്രവർത്തിക്കുമെന്നും നിയുക്ത എം.എൽ.എ വ്യക്തമാക്കി.