You are currently viewing പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ അധികാരത്തിൽ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തി. ബിജെപി നിയമസഭാ കക്ഷി നേതാവ് സുവേന്ദു അധികാരി ഇന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന വിപുലമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്കൊപ്പം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർതാനിയ, നിസിത് പ്രമാണിക്, ക്ഷുദിരാം ടുടു എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയവർ. ഗവർണർ ആർ.എൻ. രവിയാണ് മന്ത്രിമാർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ശ്രദ്ധേയമായി.

2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകൾ നേടി വൻവിജയം നേടിയിരുന്നു. 15 വർഷമായി സംസ്ഥാനം ഭരിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഈ വിജയത്തോടെ പശ്ചിമ ബംഗാളിൽ ബിജെപി ആദ്യമായി സർക്കാർ രൂപീകരിച്ചിരിക്കുകയാണ്.

Leave a Reply