You are currently viewing അനധികൃത ബംഗ്ലാദേശ്  കുടിയേറ്റക്കാരുടെ നാടുകടത്തൽ നടപടികൾക്ക് തുടക്കം; പശ്ചിമ ബംഗാളിൽ അതിർത്തി വേലിക്കും  തുടക്കം

അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ നാടുകടത്തൽ നടപടികൾക്ക് തുടക്കം; പശ്ചിമ ബംഗാളിൽ അതിർത്തി വേലിക്കും തുടക്കം

സുവേന്ദു അധികാരി ഇന്ന് അനധികൃത ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം (CAA) പ്രകാരമായിരിക്കും നടപടി സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ അതിർത്തി സുരക്ഷാ സേനയ്ക്ക് (BSF) അതിർത്തി വേലി നിർമാണത്തിനായി ഭൂമി കൈമാറുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് തിരിച്ചറിഞ്ഞ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി എസ് എഫിന് കൈമാറുമെന്നും തുടർന്ന് ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“Detect, Delete and Deport” എന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി
മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2025 മെയ് 14-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ബി.എസ്.എഫിന്-ന് കൈമാറാൻ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും, എന്നാൽ മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ അത് നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം, സി.എ.എ പ്രകാരം സംരക്ഷണം ലഭിക്കുന്ന ഏഴ് സമൂഹങ്ങളിലെ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകില്ലെന്നും, അവർ 2024 ഡിസംബർ 31-നു മുമ്പ് ഇന്ത്യയിൽ പ്രവേശിച്ചവരായിരിക്കണമെന്ന നിബന്ധനയും അദ്ദേഹം വിശദീകരിച്ചു.

ഇതിനിടെ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ മുള്ളുവേലി സ്ഥാപിക്കുന്നതിനായി ബി.എസ്.എഫിന്–ന് ഭൂമി കൈമാറുന്ന നടപടികൾ പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതോടെ വർഷങ്ങളായി നീണ്ടുനിന്നിരുന്ന അതിർത്തി വേലി നിർമാണവുമായി ബന്ധപ്പെട്ട തർക്കാവസ്ഥയ്ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply