You are currently viewing മെഡൽ നേടിയാൽ സർക്കാർ ജോലി; ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി

മെഡൽ നേടിയാൽ സർക്കാർ ജോലി; ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രഖ്യാപിച്ചു. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി നേടിയ കോഴിക്കോട് സ്വദേശി വിദർഷ കെ. വിനോദിന് കായിക കോട്ടയിൽ അർഹമായ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.

മെഡൽ ജേതാക്കൾക്കുള്ള പാരിതോഷിക തുകയും മന്ത്രി പ്രഖ്യാപിച്ചു:

– സ്വർണം: 50 ലക്ഷം രൂപ
– വെള്ളി: 30 ലക്ഷം രൂപ
– വെങ്കലം: 20 ലക്ഷം രൂപ

മെഡൽ നേടുന്നവരുടെ കോച്ചുമാർക്കും പ്രത്യേക പാരിതോഷികമുണ്ട്. സ്വർണത്തിന് 5 ലക്ഷം, വെള്ളിക്ക് 3 ലക്ഷം, വെങ്കലത്തിന് 2 ലക്ഷം രൂപ വീതം ലഭിക്കും. കൂടാതെ, ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും 1 ലക്ഷം രൂപ മുൻകൂറായി നൽകും.

കായികരംഗത്ത് മികച്ച നേട്ടം കൈവരിക്കുന്ന മലയാളികൾക്ക് ഇനി സംസ്ഥാനത്ത് നിരാശപ്പെടേണ്ടി വരില്ലെന്നും സർക്കാർ അവരെ ചേർത്തുപിടിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply