
കുണ്ടറ: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചെമ്മക്കാട് അഞ്ചാംകുറ്റി സ്വദേശി അഞ്ജലി ഷീല ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയും താനും നോർക്ക മുഖേന ജർമനിയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജർമൻ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും അഞ്ജലിയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു.
