
ചമ്പക്കുളം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കു വരുംവഴി പാടവരമ്പത്തു വച്ചാണ് അണലി കടിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പുതുക്കരി പത്തിൽ കൊച്ചുതെളിയിൽ കുടുംബാംഗമാണ് സുമിമോൾ. ഭർത്താവ്: ടി.ജെ. ജോസഫ് (ജോളി തിരുനിലം). മക്കൾ: ബ്ലസ്റ്റൺ, ബ്ലെസ്സി, ബ്ലെസ്റ്റിൻ.
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ നടക്കും.