You are currently viewing ₹35-ന് സവാള വിതരണം തുടങ്ങി സപ്ലൈകോ, ഹോർട്ടികോർപ്പ്

₹35-ന് സവാള വിതരണം തുടങ്ങി സപ്ലൈകോ, ഹോർട്ടികോർപ്പ്

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ ശക്തമായ വിപണി ഇടപെടലുമായി സർക്കാർ രംഗത്ത്. വിപണിയിൽ ₹65 മുതൽ ₹75 വരെ വിലയുണ്ടായിരുന്ന സവാള ₹35-ന് സപ്ലൈകോയും ഹോർട്ടികോർപ്പും വഴി വിതരണം ചെയ്യാൻ സർക്കാർ തുടക്കമിട്ടു.

പാളയം ഹോർട്ടികോർപ്പിലാണ് സംസ്ഥാനതല സവാള വിതരണോദ്ഘാടനം നടന്നത്. വിപണിയിലെ പൂഴ്ത്തിവെപ്പും അനാവശ്യ വിലക്കയറ്റവും തടയാൻ അടിയന്തര ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. സപ്ലൈകോ-ഹോർട്ടികോർപ്പ് ശൃംഖല വഴിയാണ് വിതരണം.

വിപണിയിലെ പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കുമെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി. വിലക്കയറ്റത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്.

Leave a Reply