You are currently viewing കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമേകി ജയ്ഡെൻ ജർമിയാസ്

കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമേകി ജയ്ഡെൻ ജർമിയാസ്

കൊല്ലം: കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിച്ച ജയ്ഡെൻ ജർമിയാസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കെഎസ്‌യു പ്രവർത്തകരും അനുഭാവികളും ആഘോഷത്തിലായി.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിയൻ മുൻ ചെയർമാനായ ജയ്ഡെൻ ജർമിയാസ് നിലവിൽ എം.എ ലിറ്ററേച്ചർ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. കൂടാതെ കെഎസ്‌യു കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ടൂറിസം, സാംസ്കാരിക, ചലച്ചിത്ര വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്, എം.എം. നസീർ എംഎൽഎ, അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോയൽ ജോസഫ് എന്നിവർ യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളായി വിജയിച്ചതിന് ശേഷം കൊല്ലം ജില്ലയിൽ നിന്ന് സെനറ്റിലെത്തുന്ന കെഎസ്‌യു പ്രതിനിധിയായാണ് ജയ്ഡെൻ ജർമിയാസ് ശ്രദ്ധ നേടുന്നത്.

വിജയം കെഎസ്‌യു പ്രവർത്തകർക്ക് പുതിയ ആവേശം പകർന്നതായും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സംഘടനയുടെ ശക്തമായ സാന്നിധ്യത്തിന്റെ തെളിവാണിതെന്നും നേതാക്കൾ പ്രതികരിച്ചു.

Leave a Reply