You are currently viewing മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: നിർമ്മാണം മൂന്ന് മാസത്തിനകം ആരംഭിക്കും
പ്രതീകാത്മക ചിത്രം

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: നിർമ്മാണം മൂന്ന് മാസത്തിനകം ആരംഭിക്കും

കൊല്ലം: മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആർബിഡിസികെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

മേൽപ്പാലം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എംപി വ്യക്തമാക്കി.

മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മൈനാഗപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിനായി ഏകദേശം 60 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply