You are currently viewing യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

കൊട്ടാരക്കര: യുകെയിൽ നഴ്സിങ് പഠനത്തിനെത്തിയ മലയാളി വിദ്യാർഥിനി നന്ദന ജിനു (19) കുഴഞ്ഞുവീണു മരിച്ചു. കൊല്ലം റൂറൽ എസ്.പി. ഓഫിസിലെ എസ്.ഐ. ജിനു പി., ധന്യ എൻ.ആർ. ദമ്പതികളുടെ മകളാണ് നന്ദന.

യുകെയിലെ ഗിൽഫോർഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിനായി എത്തിയിട്ട് ഒരു മാസം മാത്രമായിരുന്നു. കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മുറിയിലേക്ക് പോയ നന്ദനയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

കൂട്ടുകാരും സുരക്ഷാ ജീവനക്കാരും പാരാമെഡിക്കൽ സംഘവും സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയം. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

Leave a Reply