You are currently viewing മംഗളൂരു–കൊല്ലം ഓണം സ്പെഷ്യൽ ട്രെയിനുകൾ; അധിക സർവീസുമായി ദക്ഷിണ റെയിൽവേ

മംഗളൂരു–കൊല്ലം ഓണം സ്പെഷ്യൽ ട്രെയിനുകൾ; അധിക സർവീസുമായി ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി മംഗളൂരു ജംഗ്ഷനും കൊല്ലത്തിനുമിടയിൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്.

06052 മംഗളൂരു ജംഗ്ഷൻ–കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 25ന് രാവിലെ 8ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെടും. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, കൊയിലാണ്ടി, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. വൈകിട്ട് 6.45ന് കൊല്ലത്ത് എത്തും.

തിരിച്ച് 06051 കൊല്ലം–മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 25ന് രാത്രി 9ന് കൊല്ലത്ത് നിന്ന് പുറപ്പെടും. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. അടുത്ത ദിവസം രാവിലെ 9.30ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും.

രണ്ട് സ്പെഷ്യൽ ട്രെയിനുകളിലും ഒരു എസി ടു-ടയർ കോച്ച്, മൂന്ന് എസി ത്രീ-ടയർ കോച്ചുകൾ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ ഉൾപ്പെടെ 20 കോച്ചുകളാണുള്ളത്.

സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള അഡ്വാൻസ് റിസർവേഷൻ ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ചതായി തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ഓണം സീസണിലെ യാത്രാ തിരക്ക് പരിഗണിച്ചാണ് അധിക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply