You are currently viewing നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച അഞ്ജലിയെ വീട്ടിലെത്തി അനുമോദിച്ച് എം.എൽ.എ കെ. എൻ. ബാലഗോപാൽ

നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച അഞ്ജലിയെ വീട്ടിലെത്തി അനുമോദിച്ച് എം.എൽ.എ കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ സമയോചിതമായി ഇടപെട്ട് നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കുകയും ഉടൻ പോലീസിനും ഫയർഫോഴ്സിനും വിവരം അറിയിക്കുകയും ചെയ്ത നെടുവത്തൂർ സ്വദേശിനി അഞ്ജലിയെ എം.എൽ.എ കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി അനുമോദിച്ചു.

അപകടസമയത്ത് അഞ്ജലി കാട്ടിയ ധൈര്യവും മനഃസാന്നിധ്യവും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് എം.എൽ.എ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പൊതുസമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തനമാണ് അഞ്ജലി നടത്തിയതെന്നും അദ്ദേഹം അഭിനന്ദിച്ചു.

അഞ്ജലിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച എം.എൽ.എ, സമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഇത്തരം ഇടപെടലുകൾ മറ്റുള്ളവർക്കും പ്രചോദനമാണെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply