You are currently viewing നേമത്ത് 24 മണിക്കൂറും എംഎൽഎ ഓഫീസ് പ്രവർത്തിക്കും; ആംബുലൻസ് സേവനവും സജ്ജം

നേമത്ത് 24 മണിക്കൂറും എംഎൽഎ ഓഫീസ് പ്രവർത്തിക്കും; ആംബുലൻസ് സേവനവും സജ്ജം

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി എംഎൽഎ ഓഫീസ് ജൂൺ ആദ്യവാരം മുതൽ 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കുമെന്ന് നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സേവനവും ജനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ഓരോ രണ്ട് മാസത്തിലൊരിക്കൽ വാർഡ് തലത്തിൽ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു. മേയർ, ഡെപ്യൂട്ടി മേയർ, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കാളികളാകുന്ന പരിപാടികളിലൂടെ നഗരസഭയുടെയും സർക്കാരിന്റെയും സഹകരണത്തോടെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്.

കുടിവെള്ള ക്ഷാമം, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്നും നഗരസഭയുമായും സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായും ഏകോപിച്ച് നേമം മണ്ഡലത്തിൽ വലിയ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇനി നേമത്തിന് കരുതലായി ഒപ്പമുണ്ടാകും” എന്ന സന്ദേശത്തോടെയാണ് പുതിയ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. #VikasitaKeralam എന്ന ഹാഷ്‌ടാഗും ഇതിനോടനുബന്ധിച്ച് പ്രചരിപ്പിക്കുന്നുണ്ട്.

Leave a Reply