You are currently viewing നാഗർകോവിൽ–ശാലിമാർ സമർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ ഉൾപ്പെടുത്തി

നാഗർകോവിൽ–ശാലിമാർ സമർ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ ഉൾപ്പെടുത്തി

നാഗർകോവിൽ: വേനൽക്കാല തിരക്ക് പരിഗണിച്ച് നാഗർകോവിലും ശാലിമാറും തമ്മിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.

ട്രെയിൻ നമ്പർ 06057 നാഗർകോവിൽ – ശാലിമാർ എക്‌സ്പ്രസ് സ്പെഷ്യൽ 2026 ഏപ്രിൽ 15-ന് രാവിലെ 11:40-ന് നാഗർകോവിൽ നിന്നും പുറപ്പെടുകയും മൂന്നാം ദിവസം ഉച്ചയ്ക്ക് 2:30-ന് ശാലിമാറിൽ എത്തിച്ചേരുകയും ചെയ്യും. മടക്കയാത്രയായ ട്രെയിൻ നമ്പർ 06058 ശാലിമാർ – നാഗർകോവിൽ എക്‌സ്പ്രസ് സ്പെഷ്യൽ ഏപ്രിൽ 18-ന് ഉച്ചയ്ക്ക് 2:00-ന് ശാലിമാറിൽ നിന്ന് പുറപ്പെട്ടു മൂന്നാം ദിവസം വൈകിട്ട് 5:30-ന് നാഗർകോവിൽ എത്തും.

കേരളത്തിൽ നിരവധി പ്രധാന സ്റ്റോപ്പുകൾ ഈ ട്രെയിനിന് ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ട്രെയിൻ നിൽക്കും.

വേനൽക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കുന്നതിനും ദീർഘദൂര യാത്രക്കാരെ സഹായിക്കുന്നതിനുമായി ഈ പ്രത്യേക സർവീസ് ഏറെ സഹായകരമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

യാത്രക്കാർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശദമായ സമയക്രമം പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply