You are currently viewing തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾക്ക് പുതിയ ബസുകൾ; 90 ലക്ഷം രൂപ അനുവദിച്ചു

തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകൾക്ക് പുതിയ ബസുകൾ; 90 ലക്ഷം രൂപ അനുവദിച്ചു

തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലേക്ക് രണ്ട് പുതിയ ബസുകൾ വാങ്ങാൻ 90 ലക്ഷം രൂപ അനുവദിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക വിനിയോഗിക്കുന്നത്.

ഇതിനായുള്ള സമ്മതപത്രം തിരുവല്ല എം.എൽ.എ വർഗീസ് മാമൻ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് കൈമാറി. കെ.എസ്.ആർ.ടി.സി എം.ഡി പ്രമോദും ചടങ്ങിൽ സന്നിഹിതനായിരുന്നു.

പുതിയ ബസുകൾ ലഭ്യമാകുന്നതോടെ തിരുവല്ല, മല്ലപ്പള്ളി ബസ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കാനും കഴിയുമെന്ന് എം.എൽ.എ അറിയിച്ചു.

മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply