മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്:മാനാഞ്ചിറ–മലാപ്പറമ്പ് റോഡ് നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിലെ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള ഭാഗത്തെ നിർമ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.…