You are currently viewing തെന്മലയിൽ കരടി കുടുംബത്തിന്റെ സാന്നിധ്യം; നാട്ടുകാർ ഭീതിയിൽ

തെന്മലയിൽ കരടി കുടുംബത്തിന്റെ സാന്നിധ്യം; നാട്ടുകാർ ഭീതിയിൽ

കൊല്ലം: തെന്മല മേഖലയിൽ കരടിയുടെ സാന്നിധ്യം നാട്ടുകാരിൽ ആശങ്കയുണർത്തുന്നു. തെന്മലയിലെ 13 കണ്ണറപാലത്തിനു മുകളിൽ കരടിയും അതിന്റെ കുടുംബവും കൂട്ടമായി എത്തിച്ചേർന്നു. ഇതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ഒരു മാസത്തോളമായി കരടി കുടുംബത്തിന്റെ സാന്നിധ്യം ഈ പ്രദേശത്ത് തുടരുന്നതായും പ്രദേശവാസികൾ പറഞ്ഞു

മലയിറങ്ങി റോഡ് മുറിച്ച് കടക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്കും യാത്രക്കാർക്കും അപകട ഭീഷണി ഉയർന്നിരിക്കുകയാണ്. രാത്രികാലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്നും, വന്യജീവി ആക്രമണ സാധ്യതയെ കുറിച്ച് ഭയം വർധിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.വേണ്ട സുരക്ഷാ നടപടികൾ വനം വകുപ്പ് അടിയന്തിരമായി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply