You are currently viewing കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

തൃശ്ശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പന്നിത്തടം സ്വദേശിനിയും കോളേജ് വിദ്യാർഥിനിയുമായ റിയ ഫാത്തിമ (18) ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് (ആഗസ്റ്റ് 6) ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുന്നംകുളം–പട്ടാമ്പി റോഡിലെ പാറേമ്പാടത്ത് അപകടമുണ്ടായത്. കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ‘അലങ്കാർ’ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

ദൃക്‌സാക്ഷികളും നാട്ടുകാരും പറയുന്നതനുസരിച്ച് ബസ് അമിതവേഗത്തിലായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലുണ്ടായിരുന്ന കാർ, മിനി വാൻ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ വീടിന്റെ മതിലും ഗേറ്റും തകർത്ത ശേഷമാണ് ബസ് നിന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കുന്നംകുളം–തൃശൂർ സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊലീസ് നീക്കം ചെയ്തതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply