You are currently viewing പൂജാ അവധിക്ക് പ്രത്യേക ട്രെയിനുകൾ; തിരുവനന്തപുരം നോർത്ത്–മംഗളൂരു റൂട്ടിൽ രണ്ട് സർവീസുകൾ

പൂജാ അവധിക്ക് പ്രത്യേക ട്രെയിനുകൾ; തിരുവനന്തപുരം നോർത്ത്–മംഗളൂരു റൂട്ടിൽ രണ്ട് സർവീസുകൾ

തിരുവനന്തപുരം:പൂജാ അവധിക്കാലത്തെ യാത്രത്തിരക്ക് നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്ഷൻ റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ഒക്ടോബർ 20, 21 തീയതികളിലായി ഓരോ സർവീസ് വീതമാണ് നടത്തുക.

ട്രെയിൻ നമ്പർ 06155: തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്ഷൻ
ഒക്ടോബർ 20 ചൊവ്വാഴ്ച രാത്രി 7.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 9ന് മംഗളൂരു ജങ്ഷനിലെത്തും.

ട്രെയിൻ നമ്പർ 06156: മംഗളൂരു ജങ്ഷൻ–തിരുവനന്തപുരം നോർത്ത്
ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10.15ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അന്നുതന്നെ രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും.

കൊല്ലം ജങ്ഷൻ, കായംകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശൂർ,ഷൊർണൂർ തിരൂർ, കോഴിക്കോട്,വടകര, തലശ്ശേരി,കണ്ണൂർ, പയ്യന്നൂർ കാഞ്ഞങ്ങാട് കാസർഗോഡ് ഉൾപ്പെടെ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

ട്രെയിനിൽ എസി ടു-ടയർ, എസി ത്രീ-ടയർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. കൂടാതെ ലഗേജ് കം ബ്രേക്ക് വാനും ജനറേറ്റർ കാറും ഉൾപ്പെടുത്തിയിട്ടുണ്ട്.

പൂജാ അവധിയോടനുബന്ധിച്ചുള്ള അധിക യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്ക് മുമ്പ് റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ സമയക്രമവും ടിക്കറ്റ് ലഭ്യതയും പരിശോധിക്കണം.

Leave a Reply