You are currently viewing മൺട്രോതുരുത്തിൽ ജങ്കാറിൽനിന്ന് വീണ് 57കാരന് ദാരുണാന്ത്യം

മൺട്രോതുരുത്തിൽ ജങ്കാറിൽനിന്ന് വീണ് 57കാരന് ദാരുണാന്ത്യം

കൊല്ലം: മൺട്രോതുരുത്തിൽ സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ 57കാരൻ ജങ്കാറിൽനിന്ന് വീണ് മരിച്ചു. കണ്ടച്ചിറ മേലെ തെക്കതിൽ സിബിലാലാണ് മരിച്ചത്.

ഇന്നലെ രാത്രി 8.30ഓടെയായിരുന്നു അപകടം. പെരുമൺ–പേഴുംതുരുത്ത് ജങ്കാർ പേഴുംതുരുത്ത് കടവിൽനിന്ന് പെരുമണിലേക്ക് അവസാന സർവീസിനായി പുറപ്പെടുന്നതിനിടെയാണ് സിബിലാൽ വെള്ളത്തിൽ വീണത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം.

ജങ്കാറിൽ സിബിലാലിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തുക്കൾ അദ്ദേഹം വെള്ളത്തിൽ വീണത് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. എന്നാൽ ജങ്കാറിൽനിന്ന് ഒരാൾ വെള്ളത്തിലേക്ക് വീഴുന്നത് കരയിലുണ്ടായിരുന്ന ചിലർ ശ്രദ്ധിച്ചു. തുടർന്ന് ഇവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി സിബിലാലിനെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply