
ദക്ഷിണ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തിയിരുന്ന പ്രത്യേക ട്രെയിനായ വിശാഖപട്ടണം – കൊല്ലം – വിശാഖപട്ടണം എക്സ്പ്രസ് ഇനി സ്ഥിരം വീക്ക്ലി സർവീസായി ഓടും. ട്രെയിൻ നമ്പർ 18501/18502 വിശാഖപട്ടണം – കൊല്ലം – വിശാഖപട്ടണം വീക്ക്ലി എക്സ്പ്രസിന്റെ സ്ഥിരസർവീസ് മേയ് 12, 2026 മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 18501 വിശാഖപട്ടണത്തിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും രാവിലെ 8.20-ന് പുറപ്പെട്ടു അടുത്ത ദിവസം ഉച്ചയ്ക്ക് 2.50-ന് കൊല്ലത്ത് എത്തും. തിരിച്ചുള്ള ട്രെയിൻ നമ്പർ 18502 കൊല്ലത്തിൽ നിന്ന് എല്ലാ ബുധനാഴ്ചയും വൈകിട്ട് 5.20-ന് പുറപ്പെട്ടു വ്യാഴാഴ്ച രാത്രി 11-ന് വിശാഖപട്ടണത്ത് എത്തിച്ചേരും.
ട്രെയിനിന്റെ അഡ്വാൻസ് റിസർവേഷൻ മേയ് 8 രാവിലെ 8 മണിക്ക് ആരംഭിക്കും.
പ്രധാന സ്റ്റോപ്പുകൾ
വിശാഖപട്ടണത്തിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ട്രെയിനിന്റെ പ്രധാന സ്റ്റോപ്പുകൾ:
ദുവ്വാഡ, സമാൽക്കോട്, രാജമണ്ഡ്രി, താഡേപള്ളിഗുഡം,ഏലൂര്, വിജയവാഡ, തെനാലി ജംഗ്ഷൻ, ഓങ്കോൾ, നെല്ലൂർ, ഗുഡൂർ, റെണിഗുണ്ട, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. തിരിച്ചുള്ള സർവീസിലും ഇതേ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തുന്നതായിരിക്കും.
സമയക്രമം
വിശാഖപട്ടണം പുറപ്പെടൽ – ചൊവ്വ രാവിലെ 8.20
കൊല്ലം എത്തുന്ന സമയം – ബുധൻ ഉച്ചയ്ക്ക് 2.50
കൊല്ലം പുറപ്പെടൽ – ബുധൻ വൈകിട്ട് 5.20
വിശാഖപട്ടണം എത്തുന്ന സമയം – വ്യാഴം രാത്രി 11.00
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ സർവീസ് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.