You are currently viewing അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ്?; മാതാപിതാക്കളെ ഓർക്കുമ്പോൾ അഭിമാനമെന്ന് വി.ഡി. സതീശൻ

അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ്?; മാതാപിതാക്കളെ ഓർക്കുമ്പോൾ അഭിമാനമെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചടങ്ങിൽ തന്റെ അച്ഛന്റെ പേര് പരാമർശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തി. “എന്റെ അച്ഛന്റെ പേര് പറയുന്നതുകൊണ്ട് എന്താണ് കുഴപ്പം? എന്റെ അച്ഛന്റെ പേര് അതാണ്,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അമ്മയുടെ പേരും പറയണമെന്നുണ്ടായിരുന്നുവെന്നും മാതാപിതാക്കളുടെ പേര് പറയുമ്പോൾ താൻ അഭിമാനിക്കുന്നുവെന്നും സതീശൻ പറഞ്ഞു. “നിറഞ്ഞ മനസ്സോടുകൂടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവർ രണ്ടുപേരും മരണപ്പെട്ടത് ഞാൻ ഒരു എംഎൽഎ ആകുന്നതിന് മുമ്പാണ്, അവരെ ഓർക്കേണ്ടതല്ലേ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതാപിതാക്കളെക്കുറിച്ചുള്ള പരാമർശം വ്യക്തിപരമായ അഭിമാനത്തോടെയും സ്നേഹത്തോടെയും നടത്തിയതാണെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Leave a Reply