You are currently viewing വീട്ടിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

വീട്ടിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: വീട്ടിൽ വൈദ്യുതി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടിൽ ശശിയുടെ മകൻ ടി. സിബിൻ (26) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12.45ഓടെ വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയർ ജോലികൾ ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തളിപ്പറമ്പിലെ ജിയോ മൊബൈൽ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സിബിൻ. അപ്രതീക്ഷിത മരണവാർത്ത പ്രദേശത്ത് ദുഃഖം പരത്തി.

സഹോദരൻ: സബിൻ.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച സംസ്കാരം നടക്കും.

Leave a Reply