You are currently viewing വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പോലും തികയുന്നതിനുമുമ്പ് യുവാവിന്റെ ദാരുണ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തി. കുന്നന്താനം പാലയക്കാതകിടി സ്വദേശിയായ 33 കാരൻ സാൻബി ജേക്കബ് ആണ് കടന്നൽ ആക്രമണത്തിൽ മരിച്ചത്.

വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്കിന് സമീപമുണ്ടായിരുന്ന കടന്നലുകളുടെ കൂട് ഇളകിയതോടെ കൂട്ടത്തോടെ ആക്രമണം ഉണ്ടായതായാണ് വിവരം. കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സാൻബിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ മേയ് 11-നായിരുന്നു സാൻബിയുടെ വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകൾ അവസാനിച്ച ശേഷം മറ്റന്നാൾ ഗൾഫിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. സാൻബിയുടെ മരണവാർത്ത നാട്ടുകാരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.

സംഭവത്തെ തുടർന്ന് പ്രദേശവാസികൾ കടന്നൽ ശല്യം ഒഴിവാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.

Leave a Reply