You are currently viewing ചെന്നൈ–കൊല്ലം റൂട്ടിൽ ഉത്സവകാല പ്രത്യേക ട്രെയിൻ; ഒക്ടോബർ 19, 20 തീയതികളിൽ സർവീസ്

ചെന്നൈ–കൊല്ലം റൂട്ടിൽ ഉത്സവകാല പ്രത്യേക ട്രെയിൻ; ഒക്ടോബർ 19, 20 തീയതികളിൽ സർവീസ്

കൊല്ലം: ഉത്സവകാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എംജിആർ ചെന്നൈ സെൻട്രലിനും കൊല്ലം ജങ്ഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ഒക്ടോബർ 19, 20 തീയതികളിലാണ് ട്രെയിനുകൾ ഓടുക.

ട്രെയിൻ നമ്പർ 06083 ഒക്ടോബർ 19 തിങ്കളാഴ്ച രാത്രി 11.50ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്ത് എത്തും.

ട്രെയിൻ നമ്പർ 06084 ഒക്ടോബർ 20 ചൊവ്വാഴ്ച വൈകിട്ട് 6.45ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.35ന് ചെന്നൈ സെൻട്രലിൽ എത്തും.

പെരമ്പൂർ, തിരുവള്ളൂർ, അരക്കോണം, കാട്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പൊടനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.

രണ്ട് എസി ടു ടയർ കോച്ചുകൾ, അഞ്ച് എസി ത്രീ ടയർ കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യമുള്ള രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവ ഉൾപ്പെടെ 24 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.

പ്രത്യേക ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് ബുക്കിങ് ഒക്ടോബർ 15ന് രാവിലെ എട്ടുമുതൽ ആരംഭിച്ചതായി അറിയിപ്പിൽ പറയുന്നു.

Leave a Reply