You are currently viewing ശാസ്താംകോട്ട കായലിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു

ശാസ്താംകോട്ട കായലിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു

ശാസ്താംകോട്ട: കായലിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. മനക്കര വിശാഖ് ഭവനത്തിൽ വേണുവിന്റെയും രജനിയുടെയും മകൻ വിവേക് (30) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ശാസ്താംകോട്ട കായലിലെ കണ്ണമ്പള്ളിക്കാവ് ഭാഗത്തായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വിവേക് കായലിലേക്ക് വീഴുകയായിരുന്നു.

വിവരമറിഞ്ഞ് ശാസ്താംകോട്ട, കൊല്ലം ഫയർഫോഴ്‌സ് യൂണിറ്റുകളിൽ നിന്നുള്ള സ്കൂബ ഡൈവിങ് സംഘങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വിശദമായ തിരച്ചിലിനൊടുവിലാണ് വിവേകിന്റെ മൃതദേഹം കണ്ടെത്തിയത്.

വിശാഖ്, വിഷ്ണു എന്നിവരാണ് വിവേകിന്റെ സഹോദരങ്ങൾ.

Leave a Reply