You are currently viewing കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

കരുനാഗപ്പള്ളി: കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മരണം സ്ഥിരീകരിച്ചു. കോട്ടയ്ക്കുപുറം അമ്പീലേത്ത് ക്ഷേത്രത്തിന് സമീപം ഉതിത്തറ വീട്ടിൽ സന്തോഷിന്റെയും കെ.എസ്.ആർ.ടി.സി. കണ്ടക്ടർ രജിതയുടെയും മകൻ ദേവനന്ദൻ ആണ് മരിച്ചത്.

കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ദേവനന്ദൻ. കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാൻ പോയതിനിടെയാണ് കുട്ടിയെ കാണാതായത്.

സംഭവത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേവനന്ദനെ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞതോടെ സ്കൂൾ അധികൃതരും സഹപാഠികളും നാട്ടുകാരും ദുഃഖത്തിലായി.

ദേവനന്ദന്റെ പൊതുദർശനം ഉച്ചയ്ക്ക് ഒന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്തും.

Leave a Reply