You are currently viewing സൗദിയിൽ തടവിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മരിച്ചു; അന്ത്യം  അർബുദത്തെ തുടർന്ന്

സൗദിയിൽ തടവിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മരിച്ചു; അന്ത്യം അർബുദത്തെ തുടർന്ന്

സൗദി അറേബ്യയിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന കൊല്ലം സ്വദേശിയായ മലയാളി പ്രവാസി കരൾ അർബുദത്തെ തുടർന്ന് മരിച്ചു. പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഏകദേശം എട്ടുവർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സജീദ്. 2024 ഒക്ടോബറിൽ റിയാദിൽ വെച്ചാണ് ഇദ്ദേഹം അറസ്റ്റിലായത്. വാഹനപരിശോധനയ്ക്കിടെ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പിന്നീട് കോടതി ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

തടവുശിക്ഷയുടെ ആദ്യ വർഷം പിന്നിടുന്നതിനിടെ ജയിലിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കരൾ അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് സജീദ് ജമാലുദ്ദീന്റെ മരണം സംഭവിച്ചത്.

Leave a Reply