You are currently viewing മൈനാഗപ്പള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മൈനാഗപ്പള്ളിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊല്ലം: മൈനാഗപ്പള്ളിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി അമൽ കുമാർ (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ ശാസ്താംകോട്ട–കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി ഐസിഎസ് ജംക്ഷന് സമീപമായിരുന്നു അപകടം.

ജോലി കഴിഞ്ഞ് മൈനാഗപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമൽ കുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശാസ്താംകോട്ട പനപ്പെട്ടി അമ്പിയിൽമുക്ക് ഉമ്മാന്റെ തെക്കേതിൽ (മധു ഭവനം) മധുസൂദനൻ പിള്ളയുടെയും അമ്പിളിയുടെയും മകനാണ് അമൽ കുമാർ. സ്വകാര്യ ബസ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

Leave a Reply