You are currently viewing <div class="tmc-post-category-box"><a href="https://tmcjournal.in/category/pathanamthitta-2/">Pathanamthitta</a></div>കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; യൂട്യൂബർ ‘രേഖ സ്നേഹപ്പച്ച’ അറസ്റ്റിൽ, റിമാൻഡ് ചെയ്തു

കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; യൂട്യൂബർ ‘രേഖ സ്നേഹപ്പച്ച’ അറസ്റ്റിൽ, റിമാൻഡ് ചെയ്തു

കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യൂട്യൂബർ ‘രേഖ സ്നേഹപ്പച്ച’ എന്ന രേഖ നായർ എസ് (40) അറസ്റ്റിലായി. പത്തനംതിട്ട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രേഖയെ റിമാൻഡ് ചെയ്തു.

ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിനായി കോടതി കമ്മീഷനും ബാങ്ക് ജീവനക്കാരും എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ച വാഴമുട്ടം തെള്ളശ്ശേരത്തെ വീട്ടിൽ വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ രേഖ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.

പരാതിക്കാരിയായ നീതു രാജുവിനും മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത (BNS), കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.15ഓടെയാണ് പത്തനംതിട്ട പൊലീസ് രേഖയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply