You are currently viewing വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ സർക്കാർ തീരുമാനം .235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും 500 മീറ്റർ L-ആകൃതിയിലുള്ള ഫിഷറി ബെർത്തും പദ്ധതിയിൽ ഉൾപ്പെടുന്നു. ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാനും മീൻ കയറ്റിറക്കാനുമുള്ള സൗകര്യമാണ് ഹാർബർ ലക്ഷ്യമിടുന്നത്.

CWPRS (സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ) പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹാർബർ നിർമ്മാണത്തിനുള്ള തീരുമാനം. AVPPL (അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്) വഴി പദ്ധതി നടപ്പാക്കും.

Leave a Reply